ഒബ്രോണ്‍ മാളിനെ ഇളക്കി മറിച്ച് കൊണ്ട് ഫ്ലാഷ് മോബ്‌

Flashmob kochi Obron Mall
Flashmob @Obron Mall Kochi
തക്ഷക് 2012ന്റെ ഭാഗമായി ഒബ്രോണ്‍ മാളില്‍ നടന്ന ഫ്ലാഷ് മോബിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്. കണ്ടപ്പോ വല്ലാത്തൊരു നഷ്ടബോധം തോന്നി എനിക്ക്. നിങ്ങളോടൊപ്പം അവിടുണ്ടാവാന്‍ കഴിഞ്ഞില്ലല്ലോ എന്നാ നഷ്ടബോധം. സത്യം പറഞ്ഞാല്‍ നിങ്ങള്‍ തകര്‍ത്തു. പൊളിച്ചടുക്കി. എന്റെ സുഹുര്‍ത്ത് ആദര്‍ശ് പറഞ്ഞാണ് നിങ്ങളുടെ ടെക് ഫെസ്റ്റിവല്‍ന്റെ ഭാഗമായി നടത്തിയ ഈ പരിപാടിയെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. കണ്ടപ്പോള്‍ അതിശയം തോന്നി ഇത്ര മികച്ച രീതിയില്‍ ഇത് ചെയ്തെടുതത്തില്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പിന്നെ എടുത്തു പറയാതെ വയ്യ You Girls Are amazing... ബോയസ് മോശമാണ് എന്നല്ല നിങ്ങളും വളരെ നന്നായി ചെയ്തു. അതില്‍ എനിക്ക് ഇങ്ങനൊരു പരിപാടിയില്‍ പങ്കെടുക്കാനും അത് മനോഹരമായി അവതരിപ്പിക്കാനും പെണ്‍കുട്ടികള്‍ കാണിച്ച ആ മനസ്സ് അതാണ്‌ അവര്‍ കുറച്ചു കൂടെ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ഞാന്‍ പറയാന്‍ കാരണം.

ഇതില്‍ ഉള്ള ആരുടേയും പേരുകള്‍ എനിക്കറിയില്ല എന്നാലും അതിനടയില്‍ ഒരു മനുഷ്യന്‍ ഒറ്റക്ക് ഒരു റോബോ ഡാന്‍സ് കളിച്ചു അയാളെ എനിക്കങ്ങിഷ്ടായി ഒരുപാട്. (4.47-5.23) പിന്നെ മൂന്നാമത്തെ മിനുട്ടില്‍ വരുന്ന ആ മ്യൂസിക്‌ അതിനുള്ള ഡാന്‍സ് അതും തകര്‍ത്തു

ഒരുപാട് പേരുടെ കഠിനാധ്വാനം ഇതിന്റെ പുറകില്‍ ഉണ്ടെന്ന്‍ എനിക്കറിയാം എന്തായാലും വളരെ മികച്ച രീതിയില്‍ ഈ പരിപാടി അവതരിപ്പിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍‌വെബ്സൈറ്റ് അഡ്രസ്‌ www.takshak.orgഫേസ്ബുക്ക്‌ പേജ് http://www.facebook.com/TakshakOfficial

Comments