സന്തോഷ്‌ പണ്ഡിറ്റിനു എന്താ ഒരു കുഴപ്പം?

ഇന്നലെ ഞാന്‍ ഏഷ്യാനെറ്റില്‍ നമ്മള്‍ തമ്മില്‍ കണ്ടു. മലയാള സിനിമ ചരിത്രം തന്നെ മാറ്റി മറിച്ച സന്തോഷ്‌ പണ്ഡിറ്റിനെ ഒരുപറ്റം ബുദ്ധിജീവികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നതു കണ്ടു.ആ പാവം എന്ത് തെറ്റാണു ചെയ്തതെന്ന് എനിക്കിപോഴും ആലോചിച്ചിട്ട് മനസിലാകുന്നില്ല. ഒരു പക്ഷെ ഈ പോസ്റ്റ്‌ ഞാന്‍ എഴുതി എന്ന കാരണത്താല്‍ എന്നെയും ചില കീബോര്‍ഡ്‌ ഗുണ്ടകള്‍ ആക്രമിക്കാം എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഈ സാഹാസം സന്തോഷ്‌ പണ്ഡിറ്റ്‌ മലയാള സിനിമയോട് തെറ്റ് ചെയ്തു എന്നൊരിക്കലും ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല ഒരുപാട് വലിയ കാര്യങ്ങള്‍ അദ്ദേഹം നമുക്ക് കാണിച്ചു തരുക കൂടെ ചെയ്തു. മലയാള സിനിമയിലെ ബുദ്ധി ജീവികള്‍ എന്ന് സ്വയം വിശ്വസിച്ചു തനി കൂതറ സിനിമ എടുക്കുന്ന എല്ലാവരും സന്തോഷ്‌ പണ്ഡിറ്റിനെ കണ്ടു പഠിക്കണം.  ലക്ഷകണക്കിന് രൂപ മാര്‍ക്കറ്റിംഗ് എന്നപേരില്‍ ചിലവഴിച്ചാണ് ഓരോ മലയാള പടവും പുറത്തിറങ്ങുന്നത് എന്നാല്‍ ഒരു രൂപ പോലും മാര്‍ക്കറ്റിംഗ് ചിലവില്ലതെയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമകള്‍ പുറത്തിറങ്ങുന്നത്. മലയാള സിനിമയ്ക്ക് അന്യമായ ഇന്റര്‍നെറ്റ്‌ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്നിവ തികച്ചും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ സന്തോഷ്‌ പണ്ഡിറ്റിനു സാധിച്ചു. തന്റെ ഉളുപ്പില്ലയ്മയും തൊലിക്കട്ടിയും അയാള്‍ മാര്‍ക്കറ്റ്‌ ചെയ്തു. അത്  കണ്ടു തെറി വിളിച്ചു അതിനെ കുറിച്ച് കമന്റ്‌ അടിച്ചും സദാചാര പോലീസ് ചമഞ്ഞും നടന്ന എല്ലാ കീബോര്‍ഡ്‌ ഗുണ്ടകളെയും വടിയാക്കി സന്തോഷ്‌ കോടികള്‍ വാരിയെടുത്തു. സ്വന്തം ഫോണ്‍ നമ്പര്‍ നെറ്റില്‍ കൊടുത്തു ആഗോള ആഭാസന്മാര്‍ക്ക് തെറി വിളിക്കന്‍ അവസരം കൊടുത്തു അതും അങ്ങേര്‍ക്ക് പൈസയായി കിട്ടി. പെണ്ണ് കൂട്ടി കൊടുത്തും മയക്കു മരുന്ന് വിറ്റും പൈസ ഉണ്ടാകുന്ന അത്ര മോശം കാര്യമൊന്നുമല്ലാലോ സ്വന്തമായി ഒരു സിനിമ പിടിക്കുന്നത്. അതും മാക്സിമം ചെലവ് കുറച്ചുകൊണ്ട്.


സന്തോഷ്‌ എല്ലാ ഇന്റര്‍വ്യൂവിലും പറയുന്ന പോലെ അയാള്‍ നിര്‍ബന്ധിച്ചല്ല ഒരു മറ്റവനും സിനിമ കാണാന്‍ പോകുന്നത്. സ്വന്തം പൈസ മുടക്കി പോയി കാണുകയാണ്. മോശം സിനിമ ആണെങ്കില്‍ എന്തിനു പോയി കാണണം കാണാതിരുന്നു കൂടെ ഇവന്മാര്‍ക്ക്?. മലയാളികള്‍ക്ക് വൈകൃതങ്ങളോടുള്ള താത്പര്യം അതാണിവിടെ പ്രശ്നക്കാരന്‍.. അല്ലാതെ സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമയല്ല.

പിന്നെ സന്തോഷിന്റെ സിനിമയെ കുറിച്ച് പറഞ്ഞാല്‍ പൊട്ടി തെറിച്ചു പോയ പല സൂപ്പര്‍ സ്റ്റാര്‍ സിനിമകളെക്കാളും എത്രയോ മികച്ചു നില്‍ക്കുന്നു കൃഷ്ണനും രാധയും. കുറ്റം പറയാന്‍ വേണ്ടി മാത്രം സിനിമ കണ്ടാല്‍ അതിലെ നല്ല ഒരു വശവും നമ്മള്‍ കാണില്ല. ആദ്യമായി സിനിമ എടുത്ത ഒരാളെന്ന നിലയില്‍ അതൊരു മികച്ച സൃഷ്ടിയാണ്. കൂടാതെ അതിലെ ഒട്ടു മിക്ക കാര്യങ്ങളും അയാള്‍ സ്വന്തമായി ചെയ്തു എന്നതുകൂടെ ആകുമ്പോള്‍. പ്രശംസിക്കാതെ വയ്യ.

അള മുട്ടിയാല്‍ ചേരയും കടിക്കും എന്നാ പോലെ ഇപ്പൊ എന്ത് പറഞ്ഞാലും സന്തോഷിന്റെന്നു ചുട്ട മറുപടി കിട്ടും. അയാള്‍ അങ്ങനെ അല്ലായിരുന്നു എല്ലാവരും കൂടെ അങ്ങനെ ആകിയെടുതതാണ്. ഒരാളെ ചുറ്റും കൂടി നിന്ന് എല്ലാവരും കൂടെ ആക്രമിക്കുകയാണ് പിന്നെ അയാള്‍ പ്രതികരിച്ചില്ലേല്‍ പറഞ്ഞാല്‍ മതിയല്ലോ..

ഒരാളെ ഇങ്ങനെ മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാവരും ഒന്നോര്‍ക്കുക. അയാള്‍ ഒരു സിനിമയെങ്കിലും സ്വന്തമായി സ്വന്തം കഴിവ് കൊണ്ട് ഉണ്ടാകി അതില്‍ നിന്ന് പണവും ഉണ്ടാക്കി.. ഈ പറയുന്ന ഞാനൊക്കെ എന്നാ കോപ്പാ ഉണ്ടാകിയതെന്നു....

Comments

  1. ഇയ്യാളെ പറ്റി ഇനി ഞാന്‍ ഒന്നും മിണ്ടില്ല.. മിണ്ടീട്ടു കാര്യമില്ല..
    ഞമ്മള്‍ ഓരോ പ്രാവശ്യം ഇവനെ തെറി വിളിക്കുമ്പോഴും ഇവനെ പ്രമോട്ട് ചെയ്യുനതിനു തുല്യമാണ്..
    അടുത്ത പടത്തോട് കൂടി ഇവന്‍റെ ആപ്പീസ് പൂട്ടുമെന്നെനിക്ക് ഉറപ്പാ...:-P

    ReplyDelete
  2. ആ പറഞ്ഞതില്‍ ഒരു കാര്യമില്ലാതില്ല

    ReplyDelete
  3. thalkalikamaya vijayam pidichunilkan mathrame pattu.....
    munnottu pokan kazhiyilla.....


    evidevechenkilum vandiyude enna theerum...
    annathe sthidhi arkkum pravachikkan pattilla..




    ee paranja santhoshinu polum.

    ReplyDelete

Post a Comment