രാത്രിമഴ -- Raatrimazha malayalam kavitha lyricsരാത്രിമഴ,ചുമ്മാതെ
കേണും ചിരിച്ചുംവിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ.
    രാത്രിമഴ ,മന്ദമീ
യാശുപത്രിക്കുള്ളി-
ലൊരു നീണ്ട തേങ്ങലാ
യൊഴുകി വന്നെത്തിയീ-
ക്കിളിവാതില്‍ വിടവിലൂ-
    ടേറെത്തണുത്ത കൈ-
    വിരല്‍ നീട്ടിയെന്നെ-
    തൊടുന്നൊരീ ശ്യാമയാം
    ഇരവിന്‍റെ ഖിന്നയാം പുത്രി.
രാത്രിമഴ,നോവിന്‍
ഞരക്കങ്ങള്‍, ഞെട്ടലുകള്‍,,
തീക്ഷണസ്വരങ്ങള്‍,
പൊടുന്നനെയൊരമ്മതന്‍
ആര്‍ത്തനാദം!...ഞാന്‍
നടുങ്ങിയെന്‍ ചെവിപൊത്തി-
യെന്‍ രോഗശയ്യയി-
ലുരുണ്ടു തേങ്ങുമ്പോഴീ-
യന്ധകാരത്തിലൂ-
ടാശ്വാസവാക്കുമാ-
യെത്തുന്ന പ്രിയജനംപോലെ
    ആരോ പറഞ്ഞു
    മുറിച്ചു മാറ്റാം കേടു
    ബാധിച്ചൊരവയവം;
    പക്ഷേ,കൊടും കേടു

ബാധിച്ച പാവം മനസ്സോ?

Comments

Popular posts from this blog

Swami Ayyappan Malayalam Devotional Songs Mp3 Download

Everlasting malayalam Kavithakal Mp3 Free Download

Everlasting malayalam Kavithakal Mp3 Free Download Part 2