അങ്കിത് ഫാദിയയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു...

ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി രംഗത്ത് ഞാനാണ് ഭയങ്കര സംഭവം എന്ന് പറഞ്ഞുനടക്കുന്ന ഒരു മഹാന്‍ ഉണ്ട് പേര് അങ്കിത് ഫാദിയ. എത്തിക്കല്‍ ഹാക്കിംഗ് കണ്ടു പിടിച്ചത് ഞാനാണ് എന്ന ചിന്തയും വച്ച് നടക്കുന്ന ഈ സൈബര്‍ സെക്യൂരിറ്റി ഭീകരന്റെ വെബ്സൈറ്റ് Gangster എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഹാക്കര്‍ ഹാക്ക് ചെയ്തിരിക്കുന്നു.  http://www.ankitfadia.in/ എന്നതാണ് ഇദ്ദേഹത്തിന്റെ വെബ്സൈറ്റ് അഡ്രസ്‌.... സ്വന്തം വെബ്സൈറ്റ് പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഇവന്‍ നമ്മുടെ രാജ്യത്തിന്റെ സൈബര്‍   സെക്യൂരിറ്റി രക്ഷിക്കും എന്ന് പറഞ്ഞു അങ്കിത് ഫാദിയ എത്തിക്കല്‍ ഹാക്കിംഗ് എന്ന പേരില്‍ കോഴ്സ് നടത്തി പതിനായിരങ്ങള്‍ പാവങ്ങളുടെ കയ്യിന്നു തട്ടിയെടുക്കുന്നു. ആദ്യകാലത്തെ വെബ്സൈറ്റ് ഹാക്ക് ചെയ്യുന്ന രീതി തന്നെയാണ് ഈ കോഴ്സ് ഇപ്പോഴും പിന്തുടരുന്നത്. പുതിയ ഹാക്കിംഗ്  രീതികള്‍ ഈ കോഴ്സ് കൈകാര്യം ചെയ്യുന്നില്ല എന്നതും ഒരു പോരായ്മയാണ്. മീഡിയ പബ്ലിസിറ്റി നേടിയെടുക്കാന്‍ സാധിച്ചു എന്നതാണ് ഇവന്റെ വിജയത്തിന്റെ കാരണം.  ഈ മേഖലയില്‍ കഴിവ് തെളിയിച്ച വിദഗ്ദ്ധരായ ഒരുപാട് ഇന്ത്യന്‍ ഹാക്കര്‍മാര്‍ നിലവിലുള്ളപ്പോള്‍. ഈ തരത്തിലുള്ള തട്ടിപ്പുകളില്‍ ചെന്ന് ചാടാതിരിക്കാന്‍ ശ്രദ്ധിക്കുക.

Comments