ഏജന്റ് ജാദൂവും ചില അപ്രിയ സത്യങ്ങളും

കേരളത്തിലെ സിനിമ പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി ഏജന്റ് ജാദൂ എന്നാ പേരിലുള്ള എന്തോ ഒരു ജന്തു വിഹരിക്കുന്നു എന്നാ വാര്‍ത്ത കേട്ടതാണ് ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം. കേട്ടപ്പോ ആദ്യം വല്യ അഭിമാനം തോന്നി മലയാളി ഉണ്ടാക്കിയ ഒരു സംഭവം ഇത്ര ഭയങ്കര പെര്‍ഫോര്‍മന്‍സ് കാഴ്ച വച്ചല്ലോ എന്നതില്‍.. പക്ഷെ ഒന്ന് നെറ്റില്‍ ഇതിനെ കുറിച്ച് തപ്പി നോക്കിയപ്പോള്‍. എല്ലാ ചിന്തയും മാറ്റിവച്ചു ഇതൊരു പുല്ലുമല്ല എന്ന് മനസ്സിലായി. ലോക സിനിമ രംഗത്ത് പോലും നിലവിലില്ലാത്ത അതിമാനുഷികമായ സോഫ്റ്റ്‌വെയര്‍ സിനിമ ഡൌണ്‍ലോഡ് ചെയ്ത എല്ലാവരേം പിടിച്ചുവത്രേ... ഒലക്കേടെ മൂട്. ഈ സോഫ്റ്റ്‌വെയര്‍ ചെയ്ത കാര്യം കമ്പ്യൂട്ടര്‍നെ കുറിച്ച് വിവരമുള്ള ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന കാര്യം മാത്രമേ ഉള്ളൂ. ഇതിനൊക്കെ കേസ് എടുത്തു കേരള പോലീസ് നാണം കേട്ട് എന്ന് പറഞ്ഞാല്‍ മതിയല്ലോ... പിന്നെ ഇനി എങ്ങനെ ഒക്കെ ആളെ പിടിക്കാം എന്ന് സിമ്പിള്‍ ആയി പറഞ്ഞു തരാം....

യൂട്യൂബില്‍ വീഡിയോ കണ്ട ആളുകളുടെ എന്നാവും ടോറന്റ്റ് സൈറ്റുകളില്‍ കണ്ട എന്നാവും കൂടിയാല്‍ ഏകദേശം എത്ര പേര്‍ സിനിമ കണ്ടു എന്ന് കണക്കു കൂട്ടാന്‍ കഴിയും. പിന്നെ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്ത ആളുകളെ പുഷ്പം പോലെ കണ്ടെത്താം എന്ന് പറയേണ്ടതില്ലല്ലോ പിന്നെ അതില്‍ കമന്റ്‌ അടിച്ച കുറെ ആളുകളേം കിട്ടും. പിന്നെ  ടോറന്റിന്റെ കാര്യം,അപ്‌ലോഡ്‌ ചെയ്ത ആളെ കിട്ടിയില്ലേലും ഇത് ഡൌണ്‍ലോഡ് ചെയ്തു ടോരെന്റ്റ് ക്ലയിന്റില്‍  നിന്ന് ഫയല്‍ റിമൂവ്  ചെയ്യാത്ത കുറെ ആളുകള്‍ സീഡര്‍ ആയിട്ടുണ്ടാകും അവരുടെ ഐ പി അഡ്രസ്‌ ഈ സിനിമ ടോരെന്റ്റ് ക്ലയിന്റില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ടാല്‍ കിട്ടും. ഐ പി ഉപയോഗിച്ച് എവിടെ നിന്ന് ഉപയോഗിക്കുന്നു എന്നും കണ്ടെത്താന്‍ കഴിയും. ഇതല്ലാതെ ഡൌണ്‍ലോഡ് ചെയ്ത എല്ലാവരേം പിടിക്കാന്‍ പറ്റിയ ഒരു സോഫ്റ്റ്‌വെയര്‍ കണ്ടുപിടിക്കാന്‍ തലതൊട്ട സോഫ്റ്റ്‌വെയര്‍ ബീമാന്മാര്‍ കോടികള്‍ മുടക്കി ശ്രമിച്ചിട്ട് നടന്നിട്ടില്ല. നൂറു കണക്കിന് കമ്പ്യൂട്ടറുകളില്‍ നിന്നാണ് ഒരു ടോറന്റ്റ്   ഫയല്‍ അതിന്റെ മുഴുവന്‍ ഭാഗങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കുന്നത്. അത്രയും ബിറ്റ്സ് അല്ലേല്‍ കഷ്ണങ്ങള്‍ കൂട്ടി ചേര്‍ന്നതാണ് ഒരു ഫയല്‍...
അപ്പോള്‍ അതെല്ലാം കൂടി കണ്ടെത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് എന്നതില്‍ സംശയമില്ല എന്നിട്ടാണ് ഒരാഴ്ച കൊണ്ട് കണ്ട എല്ലാവരേം ഈ സോഫ്റ്റ്‌വെയര്‍ കണ്ടെത്തി എന്ന് പറയുന്നത്...


പിന്നെ ഡൌണ്‍ലോഡ് ചെയ്ത സിനിമയെ കുറിച്ച് പറഞ്ഞാല്‍ ഭഗവാനെ ഡൌണ്‍ലോഡ് ചെയ്തു പോയല്ലോ എന്നായിപോകും. 2 മണിക്കൂര്‍ ആ വെടി പടം കണ്ടതിനു അതുണ്ടാക്കിയ മോന്‍ ഇങ്ങോട്ട് കാശ് തരണംപിന്നെ സേഫ് ആയി സിനിമ ഡൌണ്‍ലോഡ് ചെയ്യാന്‍ അള്‍ട്ര സര്‍ഫ് ഹോട്ട് സ്പോട്ട് ഷീല്‍ഡ് തുടങ്ങിയ വി പി എന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ മതി...  

Comments

 1. കുറെ അക്ഷരതെറ്റാണല്ലോ സുഹൃത്തേ.. :-P

  ReplyDelete
 2. bhai,oru doubt, you tubil vanna ee video onnu kandunokku ( link thazheyundu) athil parayunnathu nunayano?

  http://www.youtube.com/watch?v=b3QCWBp8F_Y

  ReplyDelete
 3. പിന്നെ
  ടോറന്റിന്റെ കാര്യം,അപ്‌ലോഡ്‌ ചെയ്ത ആളെ കിട്ടിയില്ലേലും ഇത് ഡൌണ്‍ലോഡ്
  ചെയ്തു ടോരെന്റ്റ് ക്ലയിന്റില്‍ നിന്ന് ഫയല്‍ റിമൂവ് ചെയ്യാത്ത കുറെ
  ആളുകള്‍ സീഡര്‍ ആയിട്ടുണ്ടാകും അവരുടെ ഐ പി അഡ്രസ്‌ ഈ സിനിമ ടോരെന്റ്റ്
  ക്ലയിന്റില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇട്ടാല്‍ കിട്ടും......entha ithu kondu udheshikkunnathu?.....download kazhinjal kurachu samayam seeding nadakkum, athu downloader arinjennu varilla, then, alpam seeding kazhinu aanu torrent file delete cheithathenkilo? angane aayal avare traise cheyyan kazhiyumo?

  ReplyDelete

Post a Comment